വൈറ്റിലയില്‍ വൈദ്യുതിലൈനില്‍ തീപടര്‍ന്നു : അടൂര്‍ സ്വദേശി അജിത്തിന്റെ ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം
വൈറ്റില : വൈറ്റില ജങ്ഷനില്‍ അരൂര്‍ ഇടപ്പള്ളി ദേശീയ പാതയില്‍ എസ്.ബി.ഐ. ബാങ്കിനുസമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ വൈദ്യുതി ലൈനില്‍ തീ പടര്‍ന്നു. ഈ സമയത്ത് അതുവഴി കടന്നുപോയ യുവാവ് തൊട്ടടുത്ത ബാങ്ക് ശാഖയില്‍നിന്ന് തീ നിയന്ത്രണോപകരണം വാങ്ങി ഉടന്‍ തന്നെ തീയണച്ചത് അപകടങ്ങള്‍ ഒഴിവാക്കി.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതിലൈനിലുണ്ടായ തീ റോഡരികിലെ പോസ്റ്റില്‍ പടര്‍ന്നുകയറിയ വള്ളികളിലൂടെ ആളിപ്പടര്‍ന്നു. വൈദ്യുതി ലൈനിനൊപ്പം പോകുന്ന കേബിളുകള്‍ ഉരുകി റോഡിലേക്കു വീണു. കെ.എസ്.ഇ.ബി.യില്‍ വിവരം അറിയിച്ചെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തീ സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്കും നൈറ്റ് ഷെഫ് ഹോട്ടലിലേക്കുമെത്തി. ഈ സമയത്താണ് വഴിയാത്രക്കാരനായ എസ്. അജിത്കുമാര്‍ സ്‌കൂട്ടര്‍ നിര്‍ത്തി സമീപത്തെ എസ്.ബി.ഐ. ശാഖയിലേക്ക് ഓടിക്കയറി വനിതാ മാനേജരുടെ അനുവാദത്തോടെ ബാങ്കിലെ ക്വാളിറ്റി എന്‍ജിനീയറായ അടൂര്‍ നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ എസ്. അജിത്കുമാര്‍ കുണ്ടന്നൂരിലെ പ്രസ്റ്റീജ് മാള്‍ സൈറ്റില്‍നിന്നും ഇടപ്പള്ളിയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം കണ്ട് ഇടപെട്ടത്. അപകടം ഒഴിവാക്കാന്‍ സമയോചിതമായി ഇടപെട്ട യുവാവിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹവുമുണ്ടായി. ഈ സമയം കൊണ്ട് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി തകരാര്‍ പരിഹരിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
Your comment?