ദൃശ്യങ്ങള്‍ പകര്‍ത്തിയ ദേവി സ്‌കാനിംഗ് ആന്‍ഡ് ലാബിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി
അടൂരില്‍ സ്‌കാനിംഗിനെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ദേവി സ്‌കാനിംഗ് ആന്‍ഡ് ലാബിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
ആരോഗ്യ മന്ത്രിയുടെ ഉത്തരവിന്മേല്‍ ഡി. എം. ഒ യുടെ നിര്‍ദ്ദേശമനുസരിച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണം നടത്തുന്നതിന് മുന്‍പേ ഇന്നലെ വൈകിട്ട് മുതല്‍ ലാബ് തുറന്നതിനെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. നഗര സഭ ഓഫീസ് പടിക്കല്‍ നിന്നും പ്രതിഷേധമാര്‍ച്ചായി എത്തിയ പ്രവര്‍ത്തകര്‍ ലാബിന് മുന്‍പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എസ്. ബിനു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
വകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ബന്ധപ്പെട്ടവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് ശക്തമായ പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, കൗണ്‍സിലര്‍മാരായ ഗോപു കരുവാറ്റ, സുധ പദ്മകുമാര്‍, ലക്ഷ്മി ബിനു,നിസാര്‍ കാവിളയില്‍, അംജത് അടൂര്‍, അരവിന്ദ് ചന്ദ്ര ശേഖര്‍,ബേബി ജോണ്‍, ജി. റോബര്‍ട്ട്, ബിജു ചാങ്കൂര്‍, രാജേഷ് കോട്ടപ്പുറം, നെസ്മല്‍ കാവിളയില്‍,എബി ആനന്ദപ്പള്ളി, മോനച്ചന്‍ കല്ലുവിള, എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Your comment?