തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കേരളാതീരത്തിനു സമീപം ന്യൂനമര്‍ദം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപ്, മാലദ്വീപ്-കന്യാകുമാരി പ്രദേശങ്ങളിലും കേരളാ തീരത്തും അതിനോടു ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ അറബിക്കടലിലും ശക്തമായ കാറ്റിനും (മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും) മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് നവംബര്‍ 16ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരീയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
Your comment?