5:32 pm - Friday November 24, 0676

ഇന്ത്യ തോറ്റു പുറത്തായതിനു കാരണം ബിസിസിഐയും സിലക്ടര്‍മാരുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Editor

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായതിനു കാരണം ബിസിസിഐയും സിലക്ടര്‍മാരുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിനു പിന്നാലെ ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് ശിവന്‍കുട്ടി ഇക്കാര്യം പറഞ്ഞത്. ഒരുകളിയില്‍ പോലും രണ്ടക്കം കടക്കാത്ത ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ടീമിലുള്‍പ്പെടുത്തി മികച്ച പവര്‍ ഹിറ്ററും ശരാശരിയുമുള്ള സഞ്ജു സാംസണെ തഴഞ്ഞത് തികഞ്ഞ അനീതിയാണെന്നും ശിവന്‍കുട്ടി രോഷം കൊണ്ടു. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തുമെന്നും ശിവന്‍കുട്ടി ചോദിക്കുന്നുണ്ട്.

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്:

ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ വേദനയുണ്ട്. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്. വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ല. മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാന്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയത്.

മറ്റൊരു ഉദാഹരണം നോക്കുക. വരാന്‍ പോകുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ട്വന്റി20യിലും വൈസ് ക്യാപ്റ്റന്‍ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയും.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ