ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
അടൂര്‍ : ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍. അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ മുതല്‍ ഗാന്ധിസ്മൃതി മൈതാനം വരെ മനുഷ്യശൃംഖല തീര്‍ത്താണ് പോരാട്ടത്തില്‍ ആളുകള്‍ പങ്കാളികളായത്.
നഗരപ്രദേശങ്ങളിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ അണിചേര്‍ന്നു.
അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധ നൃത്തശില്പവും മാര്‍ ക്രിസോസ്റ്റം കോളേജ് കുട്ടികള്‍ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ ഡി.സജി അധ്യക്ഷനായി. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എ പ്രദീപ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, അടൂര്‍ ആര്‍.ഡി.ഒ. തുളസീധരന്‍ പിള്ള, അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനു, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വിദ്യാധരന്‍, എം.എസ്. രേണുകാ ഭായി, ആര്‍.സിന്ധു, ദിവ്യ റെജി മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Your comment?