ക്ഷേത്ര ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണം
അടൂര്‍: പെരിങ്ങനാട് പുത്തന്‍ചന്ത പെരുംത്തിട്ട കിരാത മൂര്‍ത്തി ക്ഷേത്ര ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍. ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലെ സാധന സാമഗ്രഹികള്‍ക്ക് നിരന്തരം തീപിടിക്കുന്നതും വീടിന് കല്ലെറിയുന്നതും മനപ്പൂര്‍വം ക്ഷേത്ര ഭരണസമിതിയാണ് ചെയ്യുന്നതെന്ന് എന്ന് വ്യാജ പ്രചരണം ചിലര്‍ നടത്തുകയാണ്.
ഈ സംഭവത്തില്‍ ക്ഷേത്രത്തില്‍ അരാധനയ്ക്ക് എത്തുന്നവരെ വീട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും ക്ഷേത്രം ഭരണ സമിതി ആരോപിക്കുന്നു. ഇത്തരം വിഷയം സംബന്ധിച്ച് അടൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ഇതുവരെ കണ്ടെത്തിയില്ല. നാട്ടില്‍ ക്ഷേത്രത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കി സാമുദായിക സന്തുലിതാവസ്ഥ നശിപ്പിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നടപടി അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം ഭരണ സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യ സ്ഥിതി പുറത്തു കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.മോഹന്‍, സെക്രട്ടറി ഡി.വിനു,സുകുമാരന്‍,ഓമനക്കുട്ടന്‍ എന്നിവര്‍ പറഞ്ഞു
Your comment?