ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്‍വലിച്ചു. 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇവരില്‍ 5 പേര്‍ സിന്‍ഡിക്കറ്റ് അംഗങ്ങളാണ്. സെനറ്റ് യോഗത്തില്‍നിന്ന് വിട്ടുനിന്നതിനാലാണ് നടപടി.
ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കി. വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്. 91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വിസി ഡോ. വി.പി.മഹാദേവന്‍ പിള്ളയുള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തത്.
ഇതോടെ സെനറ്റിന് ക്വോറം തികയാതെ വരികയും യോഗം പിരിച്ചുവിടുകയുമായിരുന്നു. നാല് വകുപ്പ് തലവന്‍മാരുള്‍പ്പെടെ 15 പേരെ പിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുറന്നപോരിലേക്ക് കടക്കുകയാണ്.
Your comment?