ചരക്ക് ലോറിക്കടിയില്‍പ്പെട്ട് 19 കാരന് ദാരുണാന്ത്യം
പത്തനംതിട്ട: സിമന്റ് ലോറിയെ മറികടക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. പന്തളം കുരമ്പാല തെക്ക് തച്ചന്‍കോട്ട് മേലേതില്‍ വര്‍ഗ്ഗീസിന്റെ മകന്‍ ബിനില്‍ വര്‍ഗ്ഗീസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം. തിരുനെല്‍വേലിയില്‍ നിന്നും വണ്ടാനത്തേക്ക് സിമന്റുമായി പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ചരക്ക് ലോറിയെ മറികടക്കുന്നതിനിടെ ബിനിലിന്റെ ബൈക്ക് എതിരെ വന്ന പെട്ടി ഓട്ടോയില്‍ തട്ടി. ഇതോടെ ബിനിലും ബൈക്കും ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.
ലോറിയുടെ അടിയില്‍ പെട്ട ബിനിലിനെയും വലിച്ചു കൊണ്ട് 20 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് വാഹനം നിന്നത്. അടൂര്‍ നിന്നും കടുമാംകുളത്തുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വദേശി അയൂബിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. തമിഴ്‌നാട് സ്വദേശി പ്രസാദ് ആണ് വാഹനം ഓടിച്ചിരുന്നത്. ബിനിലിന്റെ നെഞ്ച്, വയര്‍ ഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞ് പൂര്‍ണ്ണമായും ചതഞ്ഞ് അരഞ്ഞ നിലയില്‍ ആയിരുന്നു.
ഫയര്‍ ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം ഉടന്‍ തന്നെ ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ നിയാസുദ്ദീന്‍, അജികുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സാനിഷ്, സന്തോഷ്, ദീപേഷ് , അജീഷ്, ഗിരീഷ് കൃഷ്ണന്‍, കൃഷ്ണകുമാര്‍, ശശികുമാര്‍ എന്നിവര്‍ അടങ്ങുന്ന ഫയര്‍ ഫോഴ്‌സ് സംഘം ആണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. അടൂര്‍ പോലീസും നടപടികളില്‍ പങ്കെടുത്തു. ഈ സ്ഥലത്തെ അനധികൃത പാര്‍ക്കിങ്ങാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. ബിനിറോഡിലേക്ക് ഇറക്കിയുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ഒഴിവാക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
Your comment?