അടൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം വലിയ തോട്ടില്‍

Editor

അടൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓട വഴി വലിയ തോട്ടില്‍ പതിക്കുന്നുന്നത് മൂലം തോട് മലിനമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്റ് മുതല്‍ തുടങ്ങുന്ന ഓട കെ.എസ്.ആര്‍.ടി.സി. ജംഗ്ഷനില്‍ വലിയ തോട്ടിലെക്കാണ് ഒഴുകിയെത്തുന്നത്. കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ ഓടയുടെ മേല്‍ മൂടിയില്ലാത്ത ഭാഗത്ത് നിന്ന് ഉയരുന്ന ദുര്‍ഗന്ധം മൂലം സമീപത്തെങ്ങും നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.കെ.എസ്.ആര്‍.ടി.സി. ജംഗ്ഷനിലും സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമുള്ള രണ്ട് ഓടകളില്‍ നിന്നുള്ള മലിന തോട്ടിലാണ് എത്തുന്നത്.

ഹോട്ടുകളില്‍ നിന്നുള്ള മലിനജലം വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് തള്ളുന്ന മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് ദുര്‍ഗന്ധ പൂരിതമായ അവസ്ഥയിലാണ്. താലൂക്കിലെ കൈതപറമ്പ് മലകളില്‍ നിന്നും ഉത്ഭവിക്കുന്ന വലിയ തോട് 42 കിലോമീറ്റര്‍ സഞ്ചരിച്ച് കരുതാപ്പള്ളിക്ക ടുത്തുള്ള വട്ടക്കായലില്‍ എത്തിച്ചെരുന്നു. അടൂര്‍ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട് പള്ളിക്കല്‍ പഞ്ചായത്തിലൂടെയാണ് ഇത് ഒഴുകുന്നത്. നഗര പ്രദേശം പകുത്തൊഴുകുന്ന തോട് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ദിവസം ചെല്ലും തോറും രൂക്ഷമാകുകയാണ്.

നഗരത്തിലെ അഴുക്കുചാലില്‍ നിന്നുള്ള മലിനജലം ഒഴുകി എത്തുന്നത് വലിയ തോട്ടിലേക്കാണ്. വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഏതു സമയവും ഓട വഴി തോട്ടില്‍ പതിക്കുന്നു. തട്ടുകടകളില്‍ നിന്നുള്ള അഹാര അവശിഷ്ടങ്ങള്‍ മുട്ടത്തോട് എന്നിവയും തൊട്ടിലാണ് തള്ളുന്നത്. തോട്ടില്‍ വെള്ളം താന്നതൊടെ മാലിന്യങ്ങള്‍ കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ടൗണിലെ കാറ്റിന് പോലും ദുര്‍ഗന്ധമാണ്. പഴക്കച്ചവടക്കാര്‍ അഴുകിയ പഴങ്ങളും പായ്ക്ക് ചെയ്തുവരുന്ന സാധനങ്ങളും കാഡ് ബോഡും ഇവിടെ തള്ളുന്നുണ്ട്. ഒരു കാലത്ത് കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും ഒട്ടേറെപ്പേര്‍ വലിയ തോടിനെയാണ് ആശ്രയിക്കുന്നത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മല്‍സരം

രമേശ് ചെന്നിത്തല അനുശോചിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ