‘ഇതു വഴി ഒരു സൈക്കിള്‍ പോലും പോകില്ല’

Editor

നെല്ലിമുകള്‍: ‘ഇതു വഴി ഒരു സൈക്കിള്‍ പോലും പോകില്ല’ ഇങ്ങനെ ഒരു ബോര്‍ഡ് എഴുതി വച്ചതുകൊണ്ട് എന്താകും ഉദ്ദേശിച്ചത്. മണക്കാല-നെല്ലിമുകള്‍ റോഡില്‍ കനാല്‍ ജംങ്ഷനു സമീപമാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് വച്ചിരിക്കുന്നത്. ഉദ്ദേശമിതാണ്… മണക്കാല- നെല്ലിമുകള്‍ റോഡില്‍ താഴത്തു മണ്ണില്‍ കലുങ്കു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതം നിരോധിച്ചിരുന്നു.

മണക്കാല-നെല്ലിമുകള്‍ റോഡില്‍ വാഹനങ്ങള്‍ പോകില്ല എന്ന് പത്രത്തില്‍ നല്‍കി,സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. ഇതു കൂടാതെ എല്ലായിടത്തും എഴുതിയും വച്ചു ഗതാഗതം നിരോധിച്ചുവെന്ന്. എന്നിട്ടും ചില വാഹനങ്ങള്‍ ഈ റോഡിലേക്ക് കടന്നു ചെല്ലുന്നത് പതിവായി. ഇരുചക്രവാഹന യാത്രികരാണ് കൂടുതലും എത്തിയിരുന്നത്. എന്നാല്‍ ഇത് അവഗണിച്ച് ചില വാഹനങ്ങള്‍ എത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. ഇതാണ് സൈക്കിള്‍ പോലും പോകില്ല എന്ന് എഴുതാന്‍ കാരണമെന്ന് കലുങ്കു പണിയുടെ കരാര്‍ എടുത്തവര്‍ വ്യക്തമാക്കുന്നു.

ഇതു വച്ചതിനു ശേഷം വാഹനം വരുന്നത് കുറഞ്ഞതായും ഇവര്‍ പറയുന്നു. നിലവില്‍ കടമ്പനാട് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കനാല്‍ ജംങ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് കനാല്‍ റോഡുവഴി മണക്കാലയില്‍ എത്തിയാണ് അടൂരിലേക്ക് പോകുന്നത്

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അപകടമരികെ; ദേശീയ പാതയില്‍ നെല്ലിമുകളില്‍ കലുങ്ക് അപകടാവസ്ഥയില്‍

വയറുവേദനയ്ക്ക് ചികില്‍സ തേടിയ കര്‍ഷകന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഓപ്പറേഷന്‍ ചെയ്തു: മൂത്രം പോകുന്നത് നിലയ്ക്കാതെ വന്നപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ട് കൈകഴുകി: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഡോക്ടറൂം ചേര്‍ന്ന് 8.25 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ ഫോറത്തിന്റെ വിധി

Your comment?
Leave a Reply