‘ഇറങ്ങിപ്പോടി’.. തൊഴിലുറപ്പ് തൊഴിലാളികളെയും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെയും അസഭ്യം വിളിച്ച് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

Editor

തിരുവനന്തപുരം :തൊഴിലുറപ്പ് തൊഴിലാളികളെയും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെയും അസഭ്യം വിളിച്ച് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴില്‍നിന്ന് കഴക്കൂട്ടത്തേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

ചിറയിന്‍കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയിരുന്ന യാത്രക്കാര്‍ക്കു നേരെയായിരുന്നു അസഭ്യവര്‍ഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍നിന്ന് ഇറങ്ങണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കിവിട്ടത്.

കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉള്‍പ്പെടെ ഇറക്കിവിട്ടു.ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. കാട്ടാക്കടയില്‍ കണ്‍സഷന്‍ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അച്ഛനും മകള്‍ക്കും മര്‍ദനം: കെഎസ്ആര്‍ടിസി സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ