ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാപക മോഷണം: പട്ടാപ്പകല്‍ റബ്ബര്‍ഷീറ്റ് മോഷണം
അടൂര്‍: ഏനാത്ത് പോലീസ്സ്റ്റേഷന് പരിധിയില്‍ മോഷണവും സാമൂഹ്യവിരുദ്ധശല്യവും പെരുകുന്നു. നെല്ലിമുകളില്‍ പട്ടാപ്പകല്‍ റബ്ബര്‍ഷീറ്റുകള്‍ മോഷണംപോയി. തേക്കുവിളയില്സുദര്ശനന്റെ വീടിന്റെ ടെറസില്‍ ഉണങ്ങാനിട്ടിരുന്ന അന്‍പതോളം റബ്ബര്‍ഷീറ്റുകളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ഏനാത്ത് പോലീസില്‍ പരാതി നല്കി. ഈ പ്രദേശത്ത് നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും സാമൂഹ്യവിരുദ്ധശല്യവും വ്യാപകമായിട്ടും പോലീസ് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് വ്യാപക ആരോപണമുണ്ട്.
Your comment?