ഓണാഘോഷം സമാപനം: സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി
അടൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ഓണാഘോഷം സമാപനത്തിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ വഴി ഗാന്ധിസ്മൃതി മൈതാനിയില്‍ എത്തി സമാപിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയില്‍ തെയ്യം, ശിങ്കാരിമേളം, പുലികളി, മാവേലി തുടങ്ങിയവ കൂടി അണിനിരന്നതോടെ നഗരത്തിന് ഉത്സവപ്രതീതിയായി. സാംസ്‌കാരിക ഘോഷയാത്രയ്ക്കും പൊതുസമ്മേളനത്തിനും ശേഷം ഗാന്ധി സ്‌ക്വയറില്‍ കുട്ടനാട് കണ്ണകി അവതരിപ്പിച്ച കേളികൊട്ട് നാടന്‍ പാട്ടും ദൃശ്യ വിരുന്നും ആസ്വാദകരുടെ ഹൃദയത്തില്‍ നവ്യാനുഭമായി മാറി.
Your comment?