കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടി: താഴ്ചയിലേക്കു മറിഞ്ഞ് ഒരു മരണം
കൊച്ചി: കൊച്ചി ധനുഷ്‌കോടി ദേശിയ പാതയില്‍ നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരു മരണം. കോതമംഗലം വാളറ കുളമാങ്കുഴി സ്വദേശി സജി (45) ആണ് മരിച്ചത്. നിരവധി പേര്‍ക്കു പരുക്കേറ്റു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ചാക്കോച്ചി വളവിവിലാണ് അപകടമുണ്ടായത്. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
രാവിലെ മൂന്നാറില്‍നിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു.
Your comment?