ഗള്‍ഫിലേക്കു മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ക്കു കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്
അബുദാബി: വേനല്‍ അവധിക്കു ശേഷം ഗള്‍ഫിലേക്കു മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ക്കു കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. തുക താങ്ങാനാകാതെ പല കുടുംബങ്ങളും നാട്ടില്‍ തുടരുകയാണ്. ഗള്‍ഫില്‍ ഇന്നലെ സ്‌കൂളുകള്‍ തുറക്കുകയും ചെയ്തു.
നാലംഗ കുടുംബത്തിനു ദുബായിലേക്ക് 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കില്‍ നിരക്ക് 5000-10,000 രൂപ വരെ കൂടും. ഒരാള്‍ക്ക് 40,000 രൂപയ്ക്കു മുകളിലാണ് വണ്‍വേ നിരക്ക്.
ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല. 4 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യുഎഇയിലേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ എന്നതാണു സ്ഥിതി.
കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതല്‍ 5 ലക്ഷം വരെയും. ഖത്തറിലേക്ക് 1.5 മുതല്‍ 4.2 ലക്ഷം രൂപ വരെ.
ഒരാള്‍ക്ക് 35,000 രൂപയാണു ടിക്കറ്റ് നിരക്ക്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലേക്ക് ഒരാള്‍ക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നല്‍കണം.
ബഹ്‌റൈനിലേക്ക് 1.7 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെ. ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലാണു നിരക്ക്. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഒരാള്‍ക്ക് 50,000 രൂപയും നാലംഗ കുടുംബത്തിന് 1.8 മുതല്‍ 9.4 ലക്ഷം രൂപ വരെയുമാണ് നിലവിലെ നിരക്ക്.
Your comment?