ഡോ. എസ്. പാപ്പച്ചന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിനും ആരോഗ്യരംഗത്തിനും മഹത്തായ സേവനം കാഴ്ചവെച്ച അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. പാപ്പച്ചന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി. അവാര്‍ഡ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഡോ. എസ്. പാപ്പച്ചന് നല്‍കി. കേരള ആരോഗ്യശാസ്ത്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. കെ. സി. നായര്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. എം. ബി. പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Your comment?