രാമായണ ശീലുകള്‍ കേട്ട് തയ്യില്‍ വീട്ടില്‍ സഹസ്രദള പത്മം
അടൂര്‍: രാമായണ മാസത്തില്‍ വീടിന്റെ മട്ടുപ്പാവില്‍ സഹസ്രദള പത്മം (ആയിരം ഇതളുള്ള താമര) വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് പറക്കോട് തയ്യില്‍ വീട്ടില്‍ മീനു. അപൂര്‍വമായി മാത്രം വിരിയുന്ന പുഷ്പമാണിത്. ദേവീദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്നതാണ് സഹസ്രദളപത്മം. ലോക്ഡൗണ്‍ സമയത്താണ് മീനു താമര കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്.
സഹസ്രദളം കൂടാതെ അമേരി പിയോണി, പിങ്ക് ക്ലൗഡ്, കോക്കനട്ട് മില്‍ക്ക്, ബുച്ചാ, ഗ്രീന്‍ ആപ്പിള്‍, തമോ, ന്യൂ സ്റ്റാര്‍, യെല്ലോ പിയോണി, വൈറ്റ് പഫ്, സ്ലിംഗ് തങ് സൂയി,റെഡ് ലിപ്പ്, പിങ്ക് മെഡോ, നന്നാലിന്‍ തുടങ്ങി 20 ഇല്‍ പരം താമരകളും ആമ്പലുകളും കുറെ അധികം ജലസസ്യങ്ങളും കൃഷി ചെയ്യുണ്ട്.
ഇന്‍ഡോര്‍ പ്ലാന്റുകള്‍ ആയ ആഗ്ലോണിമയുടെ പതിനഞ്ചില്‍പ്പരം ചെടികളും പത്തുമണിയുടെ വിവിധ ശേഖരവും ഉണ്ട്. താമരയുടെ ട്യൂബര്‍ കേരളത്തില്‍ എവിടെയും ഓര്‍ഡര്‍ അനുസരിച്ചു കൊറിയര്‍ ചെയ്ത് കൊടുക്കുന്നുണ്ട്. അടൂര്‍ മലബാര്‍ ഗോള്‍ഡ് ഡയമണ്ട്സില്‍ സെയില്‍സ് സ്റ്റാഫായി ജോലി ചെയ്തു വരികയാണ് മീനു. സഹോദരന്‍ മനു തയ്യില്‍ എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.
Your comment?