ഇടുക്കി ,പമ്പ,മാട്ടുപെട്ടി ഡാമുകള്‍ തുറന്നു

Editor

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണം. ഘട്ടംഘട്ടമായി സെക്കന്‍ഡില്‍ 300 ഘനമീറ്ററായി തുറന്നുവിടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തുറന്നുവച്ചിരുന്ന മൂന്നു ഷട്ടറുകള്‍ രണ്ടുമണിയോടെ 100 സെന്റീമീറ്ററായി ഉയര്‍ത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ചെറുതോണി മുതല്‍ പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 100 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 200 ക്യുമെക്‌സ് വെള്ളമാണ് (1,50,000 ലീറ്റര്‍) പുറത്തേക്കൊഴുക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതുമാണ് ജലനിരപ്പ് ഉയര്‍ത്താന്‍ കാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 138.95 അടിയാണ് ജലനിരപ്പ്. രാവിലെ 10 മണി മുതല്‍ 10 ഷട്ടറുകളും 60 സെന്റിമാറ്റര്‍ അധികമുയര്‍ത്തി. 4957 ഘനയടി വെള്ളമാണ് (1,40,000 ലീറ്റര്‍) പുറത്തുവിടുന്നത്.

പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ അധികമുയര്‍ത്തി. കോഴിക്കോട് കക്കയം ഡാമും തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു.പമ്പ,മാട്ടുപെട്ടി ഡാമുകള്‍ തുറന്നു. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. മുന്‍പ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നിലവില്‍ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 8.50 ഘനമീറ്റര്‍ വെള്ളമാകും പുറത്തേക്ക് ഒഴുക്കുന്നത്.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും. ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10നു ഡാം തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂള്‍ കര്‍വ് എത്തിയതിനെ തുടര്‍ന്നാണ് കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക. ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ വഴി 100 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുക. പമ്പാ നദിയില്‍ പരമാവധി 30 സെന്റിമീറ്ററില്‍ അധികം ജല നിരപ്പ് ഉയരില്ല. തുറന്നുവിടുന്ന വെള്ളം ആനത്തോട് കക്കിയാര്‍ വഴി 2 മണിക്കൂറിനുള്ളില്‍ പമ്പ ത്രിവേണിയില്‍ എത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍

ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015