5:32 pm - Wednesday November 24, 7351

വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇന്‍ഡിഗോ സൗകര്യമൊരുക്കുന്നു

Editor

ന്യൂഡല്‍ഹി: വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇന്‍ഡിഗോ സൗകര്യമൊരുക്കുന്നു.നിലവില്‍, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇന്‍ഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവില്‍ യാത്രക്കാരെയെല്ലാം ഇറക്കാന്‍ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതില്‍ കൂടി തുറക്കുന്നതോടെ 6 മിനിറ്റ് മതിയെന്നാണു കണക്കുകൂട്ടല്‍.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിവാഹം കഴിഞ്ഞ് ഒന്നര മാസം; ഭാര്യ 4 മാസം ഗര്‍ഭിണി: പൊലീസില്‍ പരാതി

കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസര്‍ക്കാര്‍ 250 വൈദ്യുതി ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ