അടൂര്‍ നഗരത്തില്‍ വാഹനം കത്തിക്കല്‍ പരമ്പര നടത്തിയ പ്രതിയെ പോലീസ് പിടികൂടി

Editor

അടൂര്‍: മാസങ്ങളായി അടൂര്‍ നഗരത്തെ ഭീതിയിലാഴ്ത്തും വിധം വാഹനം കത്തിക്കല്‍ പരമ്പര നടത്തുകയും, പോലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയെ അടൂര്‍ പോലീസ് വിദഗ്ദ്ധമായി കുടുക്കി.. അടൂര്‍, അമ്മകണ്ടകര സ്വദേശിയായ കലാഭവനില്‍, ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്‍പ് വെളുപ്പിന് ചേന്നം പള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും, കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ തീ അണക്കാന്‍ സാധിക്കുകയും ചെയ്തു. ഇതില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ വെളുപ്പിന് അതേ സ്ഥലത്ത്, കിടന്ന അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു. തുടര്‍ച്ചയായ തീപിടിത്ത സംഭവങ്ങളില്‍ സംശയം തോന്നിയ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ മുന്‍ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റു സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംഭവത്തിന് മുന്‍പും, ശേഷവും പ്രതികള്‍ വാഹനം ഉപയോഗിച്ചതായി കാണപ്പെടാത്തതിനാല്‍ നാട്ടുകാരന്‍ തന്നെ ആകാം പ്രതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തമായ സൂചന ലഭിക്കുകയും, പ്രതിയിലേക്ക് എത്തുകയുമാണ് ഉണ്ടായത്. ശ്രീജിത്തിനെ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നഗരത്തെ നടുക്കിയ കത്തിക്കല്‍ പരമ്പരയുടെ ചുരുളഴിഞ്ഞു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു രാഘുനാഥന്‍ നായരെയും പോലീസ് ചോദ്യം ചെയ്ത് കുട്ടകൃത്യത്തിലെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് അടൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുന്‍വശത്തുള്ള പഴയ ടൗണ്‍ ഹാളിന്റെ സമീപം കിടന്ന കാര്‍ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കല്‍ പരമ്പരയുടെ തുടക്കം. തുടര്‍ന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലന്‍സ്, ടിപ്പര്‍ എന്നിവ കത്തിനശിച്ചു. സംഭവങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ട് നഗരസഭയെ കൊണ്ട് സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കുകയും, പോലീസ് തന്നെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുകയും, രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

കുറച്ചുനാള്‍ മുന്‍പ് സെന്റ് മേരിസ് സ്‌കൂളിന് രണ്ട് വട്ടം തീയിട്ട സംഭവം ഉണ്ടായെങ്കിലും അതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ മുന്‍പ് ചേന്നം പള്ളിയില്‍ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥന്‍ പോലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പര്‍ കത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരവെയാണ് ഓട്ടോ കത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി മറ്റ് പത്തോളം കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. അടൂര്‍ ഡി.വൈ.എസ്പി. ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി ഡി നേതൃത്വത്തില്‍ എസ് ഐ മാരായ വിപിന്‍ കുമാര്‍, ധന്യ.കെ.എസ്സ്, സുദര്‍ശന.എസ്സ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്,അനുരാഗ് മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി,
പത്തനംതിട്ട, 04.08.2022

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇലക്ട്രിക് മെഷീനുകള്‍ മോഷ്ടിച്ച നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റില്‍

പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ