5:45 pm - Friday April 23, 3621

സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ

Editor
file

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. മറ്റന്നാള്‍ വടക്കന്‍ കേരളത്തിലേക്കും അതിതീവ്രമഴ വ്യാപിക്കുമെന്നാണു പ്രവചനം. 2 ദിവസമായി മഴക്കെടുതികളില്‍ 7 പേര്‍ മരിച്ചു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂര്‍ നെടുമ്പൊയിലിലും ഉരുള്‍പൊട്ടി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ 4 സംഘങ്ങള്‍ സംസ്ഥാനത്തെത്തി.

12 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 5 വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണൊലിപ്പു സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മലയോര മേഖലയിലേക്കു രാത്രിയാത്ര ഒഴിവാക്കണം. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

4 ദിവസത്തേക്കു അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015