‘കടലില്‍ വീണ’ യുവതി പൊങ്ങിയത് കാമുകനൊപ്പം

Editor

ഹൈദരാബാദ്: കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ഭര്‍ത്താവുമൊത്ത് വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ തിരച്ചില്‍ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്‍.സായ് പ്രിയയെ ആണ് കാണാതായത്. താന്‍ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.

72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലില്‍ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ കടലില്‍ തിരച്ചില്‍ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താന്‍ കാമുകനൊപ്പം ബെംഗളൂരുവില്‍ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാര്‍മസി കമ്പനിയില്‍ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ആര്‍കെ ബീച്ചില്‍ എത്തിയപ്പോഴായിരുന്നു സായ് പ്രിയയെ കാണാതായത്.

ഭാര്യയ്ക്കൊപ്പം ബീച്ചില്‍ സമയം ചെലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഭാര്യയില്‍ നിന്ന് അല്‍പദൂരം മാറിനിന്ന് റാവു ഫോണില്‍ സംസാരിച്ചു. ഈ സമയമത്രയും ബീച്ചില്‍ നില്‍ക്കുകയായിരുന്നു സായ് പ്രിയ. ശ്രീനിവാസ റാവു തിരികെയെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല. ഭാര്യയെ കടലില്‍ കാണാതായെന്ന സംശയത്തില്‍ ഉറക്കെ നിലവിളിക്കാനും ബഹളം വയ്ക്കാനും ആരംഭിച്ചു. നാട്ടുകാരും പൊലീസും അധികൃതരും ഇതോടെ സ്ഥലത്തേക്ക് കുതിച്ചു. യുവതിക്കായി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തു.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പണമിടപാട് സ്ഥാപനത്തില്‍ 45 ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍

ഇലക്ട്രിക് മെഷീനുകള്‍ മോഷ്ടിച്ച നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ