ഫാസ്ടാഗില് പണമില്ലാത്തതിന്റെ പേരില്‍ ടോള്‍പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ടു
പാലിയേക്കര: ഫാസ്ടാഗില് പണമില്ലാത്തതിന്റെ പേരില്‍ ടോള്‍പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ടു. ബസ് കടന്നുപോകാനാകാതെ വന്നതോടെ സ്ത്രീകള്‍ അടക്കമുള്ള നാല്പതോളം യാത്രക്കാര്‍ അരമണിക്കൂറിലേറെ പെരുവഴിയിലായി. കോഴിക്കോട്ടേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ബൂത്തില്‍ ഇന്നലെ രാത്രി ഏഴരയോടെ പിടിച്ചിട്ടത്. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ അതുവഴി വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ അവര്‍ക്ക് യാത്ര തുടരാനായി.
തടഞ്ഞിട്ട ബസ് തിരിച്ചുപോയി. അതേസമയം, ഫാസ്ടാഗ് വാലറ്റില്‍ പണമില്ലാതെ കടത്തിവിടേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ നിര്‍ദേശമെന്ന് ടോള്‍പ്ലാസ അധികൃതര്‍ പ്രതികരിച്ചു. ഇരട്ടി ടോള്‍ തുക നല്കിയാലും കടത്തിവിടുമായിരുന്നു. ജീവനക്കാര്‍ അതിനും തയ്യാറാകാതിരുന്നതാണ് ബസ് തടഞ്ഞിടാന്‍ ഇടയാക്കിയത്.
Your comment?