ദി ഗോഡ്ഫാദര്‍ സിനിമയിലെ ‘സണ്ണി കോര്‍ലിയോണ്‍’ കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍’ അന്തരിച്ചു

Editor

ലൊസാഞ്ചലസ്: ദി ഗോഡ്ഫാദര്‍ സിനിമയിലെ സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍(82) അന്തരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. ദി ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു സഹനടനുള്ള അക്കാദമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷവും ചെയ്തിരുന്നു.

1960കളിലാണ് കാന്‍ ഹോളിവുഡില്‍ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലായിരുന്നു തുടക്കം. ഗോഡ്ഫാദര്‍ കൂടാതെ, റോളര്‍ബോള്‍, തീഫ്, മിസെറി തുടങ്ങിയവയും കാനിന് പ്രശസ്തി കൊണ്ടുവന്ന ചിത്രങ്ങളാണ്. 1980കളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ തകര്‍ന്നുപോയി. പിന്നീട് 1990ല്‍ മിസറിയിലൂടെയായിരുന്നു ഗംഭീര തിരിച്ചുവരവ്.

നാലുതവണ വിവാഹിതനായിട്ടുണ്ട്. എല്ലാ ഭാര്യമാരുമായി വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആണ്‍മക്കളുമാണ് കാന് ഉണ്ടായിരുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുളക്കടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ