5:32 pm - Sunday November 24, 7011

‘എംഎല്‍എയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു’

Editor

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി. ചീമേനി മാന്വല്‍ എന്ന ദിനപ്പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്തയുടെ മാതൃകയിലുള്ള പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘എംഎല്‍എയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു” എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയ്ക്കൊപ്പം മലയാളികള്‍ മുന്‍പെങ്ങും കാണാത്ത ഗെറ്റപ്പിലുളള ചാക്കോച്ചന്റെ നില്‍പ്പും ഭാവവും ആരിലും ചിരിയുണര്‍ത്തും. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാര്‍ത്താരൂപത്തില്‍ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ് 12ന് കേരളമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ആറ് മാസത്തോളം നീണ്ടു നിന്ന പ്രി പ്രൊഡക്ഷന്‍ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവര്‍ത്തകരും നിര്‍മാതാക്കളും നടത്തിയത്. കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഈ സിനിമയ്ക്കായി വന്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരന്‍മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ കാസ്റ്റിങ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരന്‍മാരെ വച്ച് മാത്രം യഥാര്‍ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകള്‍ ഉപയോഗിച്ചിരുന്നു.

ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേഷ്യേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, കോസ്റ്റിയൂം: മെല്‍വി. ജെ, മേയ്ക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, കാസ്റ്റിങ് ഡയറക്ടര്‍: രാജേഷ് മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, സ്റ്റില്‍സ്: ഷാലു പേയാട്, പരസ്യകല: ഓള്‍ഡ് മങ്ക്‌സ്, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്: ഹെയിന്‍സ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും വിവാഹിതരായി

സനത് ജയസൂര്യയും നടന്‍ മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ