5:45 pm - Wednesday April 23, 2262

ആറന്മുള സ്റ്റേഷനില്‍ വിവിധ കാലയളവില്‍ എസ്എച്ച്ഓ ആയിരുന്ന മൂന്നു പേര്‍ക്ക് ഒന്നിച്ച് പ്രമോഷന്‍: ഡിവൈഎസ്പിമാരായി ചുമതലയേറ്റത് നന്ദകുമാര്‍, സന്തോഷ് കുമാര്‍, പ്രതീക് എന്നിവര്‍

Editor

കോഴഞ്ചേരി: വിവിധ കാലയളവുകളില്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പൈതൃക ഗ്രാമത്തിന് കാവലായിരുന്ന മൂന്നു പേര്‍ക്ക് ഒരുമിച്ച് ഡിവൈ.എസ്പിമാരായി സ്ഥാനക്കയറ്റം.

എസ്. നന്ദകുമാര്‍, കെ.ആര്‍. പ്രതീക്, ജി. സന്തോഷ്‌കുമാര്‍ എന്നിവരാണ് പുതിയ പ്രമോഷന്‍ ലിസ്റ്റില്‍ ഡിവൈ.എസ്പിമാരായത്. മൂവരും ചുമതലയേറ്റു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ആറന്മുള ക്ഷേത്ര നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ, ഇന്‍സ്പെക്ടര്‍ തസ്തികയില്‍ സേവനമനുഷ്ടിച്ചവരാണ് മൂവരും. ഒറ്റ ബാച്ചുകാരും പത്തനംതിട്ട ജില്ലക്കാരുമാണ്.

ആറന്മുള എസ്ഐയായി ആദ്യമെത്തിയത് പ്രതീക് ആയിരുന്നു. പിന്നീട് നന്ദകുമാറും വന്നു. സ്റ്റേഷന്‍ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് ആക്കുകയും കോഴഞ്ചേരി സര്‍ക്കിള്‍ ആറന്മുളയാക്കി മാറ്റുകയും ചെയ്തതിന് ശേഷമാണ് ജി. സന്തോഷ്‌കുമാര്‍ ഇവിടെ ഡ്യൂട്ടി ചെയ്തത്.

ഇതില്‍ നന്ദകുമാറിന്റെ ആറന്മുള ബന്ധം തുടരും. അദ്ദേഹം ഡിവൈ.എസ്.പിയായി ചുമതല ഏറ്റിരിക്കുന്ന പത്തനംതിട്ട സബ് ഡിവിഷനില്‍ തന്നെയാണ് ആറന്മുള സ്റ്റേഷനും വരുന്നത്. സന്തോഷ് കുമാര്‍ കൊല്ലത്ത് ഡിസിആര്‍ബി ഡിവൈഎസ്പിയാണ്. സാമ്പത്തീക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ വിങ്ങില്‍ തിരുവനന്തപുരത്താണ് പ്രതീകിന് നിയമനം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട പ്രസ്‌ക്ലബ്: സജിത് പരമേശ്വരന്‍ പ്രസിഡന്റ്: എ. ബിജു സെക്രട്ടറി

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ്: എം.വി. വിനീത പ്രസിഡന്റ്, ആര്‍. കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015