
ശബരിമല: മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ നട അടയ്ക്കുന്ന 18 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.
News Feed
# News Ticker
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SABARIMALA
Your comment?