പാലം പണിക്കുള്ള ഇരുമ്പുകമ്പികള്‍ മോഷ്ടിച്ചവരെ രാത്രികാല പോലീസ് പട്രോള്‍ സംഘം വലയിലാക്കി

Editor

പത്തനംതിട്ട : കൊടുമണ്‍ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി. കോന്നി പയ്യനാമണ്‍ കിഴക്കേചരുവില്‍ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂര്‍ പൂവന്‍ മുന്നൂര്‍ ശ്യാംകുമാര്‍ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തന്‍വിളയില്‍ ഗോപേഷ് കുമാര്‍ (41) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ വെളുപ്പിന് 1.20 മണിക്ക് കൊടുമണ്‍ പോലീസ് രാത്രികാല പട്രോളിങ് നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. കെ ഏല്‍ 80 /1965 നമ്പറുള്ള പിക്ക് അപ്പ് വാനില്‍ പ്രതികള്‍ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് പാര്‍ട്ടി എത്തിയത്. പോലീസ് ജീപ്പ് കണ്ട ഉടന്‍ ഇവര്‍ വാഹനത്തില്‍ കയറി ചന്ദനപ്പള്ളി കൂടല്‍ റോഡേ അതിവേഗം കടന്നു. തുടര്‍ന്ന് നെടുമണ്‍കാവ് റോഡിലൂടെ പാഞ്ഞ പിക്ക് അപ്പ് വാഹനത്തെ എസ് സി പി ഓ സക്കറിയായും ഡ്രൈവര്‍ സി പി ഓ രാജേഷും അടങ്ങിയ കൊടുമണ്‍ പോലീസ് സംഘം പിന്തുടര്‍ന്നു.

ഇതിനിടെ വയര്‍ലെസ്സിലൂടെ വയര്‍ലെസ് കണ്‍ട്രോള്‍ റൂമിലും കൂടല്‍ മൊബൈല്‍ സംഘത്തെയും വിവരം അറിയിച്ചു.1.40 ന് കൂടല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മുറിഞ്ഞകല്‍ മരുതിക്കാല എന്ന സ്ഥലത്തുവച്ച്, പിന്തുടര്‍ന്നെത്തിയ കൊടുമണ്‍ പോലീസ് സംഘം വാഹനം തടഞ്ഞു രണ്ടുപേര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തുചോദ്യം ചെയ്തപ്പോള്‍, മറ്റു രണ്ടു പ്രതികളുമായി ചേര്‍ന്ന് പാലം കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി ഇറക്കിയിട്ട ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്ന് സമ്മതിച്ചു, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എ ടി എം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ വാഹനം ബന്ധവസ്സിലെടുത്തു. ഓടിപ്പോയവര്‍ വാനിന്റെ താക്കോല്‍ കൊണ്ടുപോയതിനാല്‍ കൂടലില്‍ നിന്നും ക്രയിന്‍ വരുത്തി പിക്ക് അപ്പ് പോലീസ് കൊടുമണ്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഒന്നാം പ്രതിയെ വാഹനം തടഞ്ഞു പിടികൂടുമ്പോഴേക്കും കൂടല്‍, കോന്നി പോലീസ് പട്രോള്‍ സംഘങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു.

വെളുപ്പിന് 4.10 ന് സ്റ്റേഷനില്‍ എത്തിയ പോലീസ് സംഘം, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ IPS ന്റെ നിര്‍ദേശപ്രകാരം കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. എസ് ഐ അനൂപ് ചന്ദ്രനും,സംഘവും മറ്റൊരു പ്രതിയായ ഗോപേഷ് കുമാറിന്റെ പ്രമാടത്തുള്ള വീട്ടിലും പരിസരങ്ങളിലും മറ്റും നടത്തിയ തെരച്ചിലിനെ തുടര്‍ന്ന് ചന്ദനപ്പള്ളി ഭാഗത്തുനിന്നും രണ്ടും മൂന്നും പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ് ഓടിച്ചത്. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറും, എസ് ഐയും കൂടാതെ എസ് ഐ അനില്‍ കുമാര്‍, എ എസ് ഐ സന്തോഷ്,എസ് സി പി ഓ സക്കറിയ, സി പി ഓ മാരായ രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്, ശരത് എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അല്ല ഇതാര് രാജന്റെ അമ്മച്ചിയല്ലിയോ ബൈക്കിന്റെ പിന്നിലോട്ട് കേറിക്കോ ഞാന്‍ കൊണ്ടു വിടാം: മോഷണത്തിന് നൂതന മാര്‍ഗം പയറ്റിയ അത്യന്താധുനിക കള്ളന്‍ പിടിയില്‍

പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണവും സ്വര്‍ണവും തട്ടി: മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ