കുതിച്ചുയര്‍ന്ന് കോവിഡ്: അടൂര്‍ ജനറലാശുപത്രിയില്‍ ആവിശ്യത്തിന് ജീവനക്കാരില്ല
അടൂര്‍: ജില്ലയില്‍ കോവിഡ് തരംഗം ആഞ്ഞടിക്കുമ്പോഴും അടൂര്‍ ജനറലാശുപത്രിയില്‍ അവിശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം രോഗികള്‍ വലയുന്നു. ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള അടൂര്‍ ജനറലാശുപത്രിയില്‍ ദിനംപ്രതി രണ്ടായിരത്തിലധികം പേര്‍ ചികിത്സ തേടി എത്തുന്നുണ്ട്. ജനറലാശുപത്രിയുടെ പാറ്റേണിലുള്ള തസ്തികയില്ലാത്തതാണ് പ്രധാന പ്രശ്‌നം. അവിശ്യത്തിന് കെട്ടിട സൗകര്യം ഉണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൂടുതല്‍ രോഗികള്‍ക്ക് ആവിശ്യമായ പരിചരണം നല്കാന്‍ കഴിയുന്നില്ല. മാസം 300 മുതല്‍ 400 വരെ ശസ്ത്രക്രീയകളും നൂറ്റി ഇരുപത്തിഅഞ്ചിലധികം പ്രസവങ്ങളും ഇവിടെ നടക്കുന്നുണ്ട്. അക്ഷീണം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും സേവന തല്പരതയാണ് മുതല്‍ കൂട്ട്. ജീവനക്കാര്‍ കുറവാണെങ്കിലും ഉള്ളവര്‍ എല്ലായിടവും ഓടി നടന്ന് കാര്യങ്ങള്‍ ഓടിച്ചു പോവുകയാണെന്ന് പറയാം.
300 കിടക്കകള്‍ അനുവദിച്ചിട്ടുള്ള ഇവിടെ അതിനനുസൃതമായ തസ്തിക അനുവദിച്ചിട്ടില്ല. 15 ഹെഡ് നേഴ്‌സുമാരില്‍ ഒരാള്‍ സി.എഫ്.എല്‍. റ്റി.സി ഡ്യൂട്ടിയിലും രണ്ട് പേര്‍ നേഴ്‌സിംഗ് ഓഫീസിലുo ഹൗസ് കീപ്പിംങ്ങിലുണ് . ഇതോടെ ആശുപത്രി പ്രവര്‍ത്തനത്തിന് 12 പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ. 17 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. ഇവിടെ ഓരോയിടത്തും ഒരോ ഹെഡ് നേഴ്‌സിനെ നിയോഗിക്കണമെന്നിരിക്കെ ജീവനക്കാരുടെ കുറവ് മൂലം അതിന് കഴിയുന്നില്ല. മൂന്ന് ഐ.സി.യുവിന്റെ ചുമതല മൂന്ന് പേര്‍ക്ക് നല്‌കേണ്ടതിന് പകരം ഇപ്പോള്‍ ഒരാള്‍ക്കാണ്. 61 സ്റ്റാഫ്‌നേഴ്‌സ് ഉള്ളതില്‍ മൂന്ന് പേരെ ഹെഡ് നേഴ്‌സിന്റെ ചുമതല നല്കിയിരിക്കുകയാണ്. ഒരാള്‍ ഈ മെയില്‍ വിരമിക്കും. രണ്ട് പേര്‍ വര്‍ക്കിംഗ് അറേജ് മെന്റിലും രണ്ട് പേര്‍ മെറ്റെനറ്റി ലീവിലുമാണ്. കൂടാതെ നാല് നേഴ്‌സുമാര്‍ ഒരു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചിരിക്കുകയുമാണ്. ഇതോടെ 17 വിഭാഗങ്ങളിലേക്ക് 49 പേരെ മാത്രമാണ് ആശുപത്രി സേവനത്തിന് ലഭിക്കുകയുള്ളൂ. ഏത് സമയവും നല്ല തിരക്കുള്ള ഈ ആശുപതിയില്‍ ജീവനക്കാര്‍ക്ക് അമിതജോലിഭാരം കൂടിയാണ്. നേഴ്‌സിംഗ് അസിസ്റ്റന്റിന്റെ രണ്ടും ഗ്രേഡ് വണ്‍ അറ്റന്ററുടെ ഒരു തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്.
അടൂര്‍ , പന്തളം നഗരസഭകള്‍ , പള്ളിക്കല്‍, പന്തളം തെക്കേക്കര, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, കടമ്പനാട്, കൊടുമണ്‍ പഞ്ചായത്തുകളില്‍ നിന്നും കൂടാതെ കലഞ്ഞൂര്‍ , കൂടല്‍, ആലപ്പുഴ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ ആദിക്കാട്ട് കുളങ്ങര, ആനയടി, കൊല്ലം ജില്ലാ അതിര്‍ത്തി പ്രദേശമായ കുളക്കട, താഴത്ത് കുളക്കട, ഏഴാംമൈല്‍, പാക്കിസ്ഥാന്‍ മുക്ക് , എന്നിവിടങ്ങളില്‍ നിന്നുള്ളവരും അടൂര്‍ പോലീസ് ക്യാമ്പിലെ ടെയിനികളും ഇവിടെയാണ് എത്തുന്നത്. എം.സി റോഡ്, കെ.പി. റോഡ്, ചവറ – അടൂര്‍ – പത്തനംതിട്ട പാത എന്നിവ സംഗമിക്കുന്ന അടൂരില്‍ നിരവധി വാഹന അപകടങ്ങള്‍ ഉണ്ടാകാറുണ്ട് അപകടങ്ങളില്‍ പരിക്കേറ്റ് എത്തുന്നവരെ എത്തിക്കുന്നതും ഇവിടെയാണ്. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയായിരുന്നിട്ട് കൂടി ജനറല്‍ ആശുപത്രി പാറ്റേണില്‍ ആവിശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കോവിഡ് വാര്‍ഡില്‍ ആകെയുള്ള 22 കടകളും നിറഞ്ഞ് കിടക്കുകയാണ്. ഒമ്പത് കോവിഡ് ഐ.സി.യു കിടക്കളില്‍ അഞ്ചെണ്ണത്തില്‍ രോഗികള്‍ ഉണ്ട്.
ഹ്യദ്രോഗ സംബന്ധമായ ചികിത്സാ സംവിധാനങ്ങള്‍ ഇവിടെയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഭരണ നേട്ടമായി കാണിക്കാന്‍ ചാടിപ്പിടിച്ച് ട്രോമാ കെയര്‍ സെന്റര്‍ ഉത്ഘാടനം ചെയ്‌തെങ്കിലും പിന്നീട് അതിന്റെ സ്ഥിതി എന്തായി എന്ന് അധികൃതര്‍ ആരും അന്വേഷിച്ചില്ല.
പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമില്ലാത്തതിനാല്‍ ഇവിടത്തെ ട്രോമാ കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം പേരില്‍ ഒതുങ്ങി. അതിനാല്‍ അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ട് തലയ്ക്ക് പരി കേള്‍ക്കുന്നവരെ വരുന്നതിലും വേഗത്തില്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ തസ്തിക നാളുകളായി ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡപ്യൂട്ടേഷനില്‍ പോയതിനാല്‍ ആ തസ്തിയും ഒഴിഞ്ഞ് കിടക്കുകയാണ്.
Your comment?