5:32 pm - Tuesday November 23, 0241

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

Editor

കോഴിക്കോട് :സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.

ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടാകും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം നല്‍കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാന്‍ അനുവദിക്കില്ല. സിപിഎമ്മിനു രക്ഷപ്പെടാനുള്ള അവസാന ബസ് ആയതു കൊണ്ട് എന്തു കൊള്ളയും നടത്താമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അതൊരിക്കലും അനുവദിക്കില്ല. ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ല.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘ജനസമക്ഷം സില്‍വര്‍ലൈന്‍’ വിശദീകരണ യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും

അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി :തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെട്ടു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ