സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം അടൂരില്‍ തുടങ്ങി
അടൂര്‍: സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം അടൂരില്‍ തുടങ്ങി. സംസ്ഥാന കമ്മറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള രക്തപതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനത്തലവട്ടം ആനന്ദന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവരും സമ്മേളന പ്രതിനിധികളും ,പുഷ്പാര്‍ച്ചന നടത്തി.തുടര്‍ന്ന് സ്വാഗത ഗാനആലേപനത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം താല്ക്കാലിക അധ്യക്ഷനായി.
രക്തസാക്ഷി പ്രമേയം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ ആര്‍ സനല്‍കുമാറും അനുശോചന പ്രമേയം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ ഓമല്ലൂര്‍ ശങ്കരനും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ പി ബി ഹര്‍ഷകുമാര്‍ സ്വാഗതം പറഞ്ഞു.
പ്രമോദ് നാരായണന്‍ എം എല്‍ എ, മാത്യൂ ടി തോമസ് എംഎല്‍എയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടന്നു.ചൊവ്വാഴ്ച രാവിലെ 10ന് പൊതുചര്‍ച്ച തുടരും. വൈകിട്ട് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചര്‍ച്ചയ്ക്ക് മറുപടി പറയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും. സമ്മേളനത്തില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, ഡോ തോമസ് ഐസക്ക്, കെ കെ ശൈലജ, എ കെ ബാലന്‍, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു,
വിവിധ കമ്മറ്റികള്‍
പ്രസീഡിയം
രാജു ഏബ്രഹാം, എ പത്മകുമാര്‍, ടി ഡി ബൈജു, സി രാധാകൃഷ്ണന്‍ ,ആര്‍ ശ്യാമ
ക്രഡന്‍ഷ്യല്‍ കമ്മറ്റി
പി ജെ അജയകുമാര്‍ ( കണ്‍വീനര്‍)
കെ മോഹന്‍കുമാര്‍, ഫ്രാന്‍സിസ് വി ആന്റണി, ടി വി സ്റ്റാലിന്‍, സാംഗേഷ് ജി നായര്‍, ആര്‍ ജ്യോതികുമാര്‍ ,കെ ബി രാജശേഖരക്കുറുപ്പ്
പ്രമേയ കമ്മറ്റി
ടി കെ ജി നായര്‍ (കണ്‍വീനര്‍)
സക്കീര്‍ ഹുസൈന്‍
പി ആര്‍ പ്രസാദ്, പി ബി സതീഷ് കുമാര്‍, പീലിപ്പോസ് തോമസ്, പ്രമോദ് ഇളമണ്‍, വി ജി സുരേഷ്
Your comment?