സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം: സെമിനാറുകള്‍ക്ക് തുടക്കം
അടൂര്‍ :സി പി ഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം. അടൂരില്‍ സെമിനാറുകള്‍ക്ക് തുടക്കം. പെരിങ്ങനാട് പുത്തന്‍ചന്തയില്‍ വയലാര്‍ കവിതകളുടെ റിപ്ലവ ദര്‍ശനം എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്. സെമിനാര്‍ അഡ്വ കെ ബി രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ ഡി ഉദയന്‍ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ വി ആര്‍ സുധീഷ് വിഷയാവതരണം നടത്തി
അഖില്‍ പെരിങ്ങനാടന്‍ സ്വാഗതം പറഞ്ഞു.പി ബി ഹര്‍ഷകുമാര്‍,അഡ്വ എസ് മനോജ്,കെ. കുമാരന്‍,സി രാധാകൃഷ്ണന്‍,കെ എന്‍ ശ്രീകുമാര്‍,അഡ്വ കെ ബി രാജശേഖര കുറുപ്പ്,അഡ്വ എസ് രാജീവ്,എ ടി രാധാകൃഷ്ണന്‍,തെങ്ങമം പ്രകാശ്,സതീഷ് ബാലന്‍,
നിതിന്‍ റോയി , എ എന്‍ ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
21 ന് കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് കടമ്പനാട് നടക്കുന്ന സെമിനാറില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്ക് വിഷയാവതരണം നടത്തും. 21 ന് ഭീഷണി നേരിടുന്ന മതനിരപേക്ഷതയെക്കുറിച്ച് പഴകുളത്ത് നടക്കുന്ന സെമിനാറില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ വിഷയാവതരണം നടത്തും.23 ന് മതേതര ഇന്ത്യ നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികളെക്കുറിച്ച് അടൂരില്‍ നടക്കുന്ന സെമിനാര്‍ ഡോ രാജാഹരിപ്രസാദ് വിഷയാവതരണം നടത്തും. 24 ന് അട്ടിമറിക്കപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഏറത്ത് ചുരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ സൂസന്‍ കോടി വിഷയാവതരണം നടത്തും.20 ന് അടൂര്‍ എസ് എന്‍ ഡി പി ഓഡിറ്റോറിയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സെമിനാറില്‍ അഡ്വ എ സമ്പത്ത് വിഷയാവതരണം നടത്തും.
Your comment?