ചന്ദ്രനിലേക്കുള്ള യാത്രയും തയ്യാറെടുപ്പും അടൂരില്‍
അടൂര്‍: ചന്ദ്രനിലേക്കുള്ള യാത്രയും അതിന്റെ മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകളും ഒരു ഡിജിറ്റല്‍ അവതരണത്തിലൂടെ കുട്ടികളുടെ മുന്നില്‍ എത്തിക്കുന്ന ഇന്‍ അപ്പോളോ 11 ദൃശ്യാവിഷ്‌ക്കാര തല്‍സമയ പരിപാടി അടൂരില്‍ നവംബര്‍ 24-ന്. അടൂര്‍ സ്മിതാ തീയറ്ററില്‍ വൈകിട്ട് 6.30-നാണ് പരിപാടി. 52 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയ എഡ്വിന്‍ ആല്‍ഡ്‌റിന്‍ എഴുതിയ അനുഭവക്കുറുപ്പിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്.
വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്ര ചലച്ചിത്ര സംവിധായകനുമായ ധനോജ്നായികാണ് പരിപാടി അവതരിപ്പിക്കുന്നത്. ചന്ദ്രനിലേക്ക് പോകാന്‍ നാസയില്‍ ലഭിച്ച പരിശീലനങ്ങള്‍, സംഭവിച്ച അപകടങ്ങള്‍, നേരിട്ട പ്രതിസന്ധികള്‍,കണ്ട കാഴ്ചകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ തല്‍സമയം വീഡിയോയുടെ സഹാത്തോടെ കാണിക്കും. ചന്ദ്രനില്‍ മനുഷ്യന്‍ എത്തിയിട്ടുണ്ടോ?, അതു കൊണ്ട് മനുഷ്യന് എന്ത് പ്രയോജനം? എന്നീ രണ്ട് ചോദ്യങ്ങള്‍ക്ക് ഈ പരിപാടിയിലൂടെ ഉത്തരം കണ്ടെത്താന്‍ സാധിക്കും. മൂന്നാം ക്ലാസ് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ ആസ്വദിച്ച് കാണാവുന്ന തരത്തിലാണ് ഇന്‍ അപ്പോളോ 11 തയ്യാറാക്കിയിരിക്കുന്നത്. ദൃശ്യാ അവതരണവും ഉള്‍പ്പെടെ ഒന്നര മണിക്കൂറാണ് പരിപാടി. കേരത്തിലുടനീളം കുട്ടികള്‍ക്കായി ഈ പരിപാടി അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും ധനോജ് നായിക് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫോണ്‍: 974758153. പരിപാടിയില്‍ പങ്കെടുക്കാന്‍ Apollo prog@smitha എന്ന്മുകളില്‍ പറഞ്ഞിരിക്കുന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക.
Your comment?