സംരക്ഷണമില്ലാത്തതിനാല്‍ അടൂരില്‍ രാഷ്ട്ര പിതാവിന്റെ പേരിലുള്ള മൈതാനം നാശാവസ്ഥയില്‍
അടൂര്‍: സെന്‍ട്രല്‍ ജംഗ്ഷനിലെ ഗാന്ധി സ്മൃതി മൈതാനത്ത് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ചവ പലതും നശിച്ചു. ഡപ്യൂട്ടി സ്പീക്ക ര്‍ ചിറ്റയം ഗോപകുമാറിന്റെ 2014-15 സാമ്പത്തീക വര്‍ഷത്തെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 15 ലക്ഷം ചിലവിട്ടാണ് നവീകരിച്ചരിച്ചത്. ഇവിടം കുട്ടികളുടെ പാര്‍ക്കാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പാര്‍ക്ക് പോയിട്ട് മൈ താനത്ത് ഒന്ന് കയറി നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയില്‍ നാശാവസ്ഥയിലാണ്.
നിരപ്പല്ലാത്ത സ്ഥലം മണ്ണിട്ട് നിരപ്പാക്കിയ ശേഷം മരങ്ങള്‍ക്ക് ചുറ്റും പേരിന് ഒന്ന് കെട്ടി തുടര്‍ന്ന് കളി കോപ്പുക
ളും ഗേറ്റും സ്ഥാപിച്ചു. റ്റി.വി കി യോസ്‌കിന്റെ അറ്റകുറ്റപ്പണികളും നടത്തി. ഗാര്‍ഡന്‍ ബഞ്ച്, വൈദ്യുതവിളക്കുകള്‍, പെയിന്റിംഗ് എന്നിവ നടത്തി. മരങ്ങള്‍ക്ക് ചുറ്റും നിര്‍ മ്മിച്ച കല്‍ കെട്ട് തകര്‍ന്ന നിലയിലാണ് തറയോടുകളുടെ നിറം മ ങ്ങി നാശാവസ്ഥയിലാണ്.
ഗാര്‍ഡന്‍ ക്രമീകരിച്ചെന്ന് പറയു ന്നുണ്ടെങ്കിലും അതൊന്നും ഇവി ടെ കാണാലില്ല. 75000 രൂപ ചിലവിട്ട് ജലധാര (ഫൗണ്ടന്‍) ക്രമീകരിച്ചെങ്കിലും വെള്ളം ഫൗണ്ടനിലെത്തിക്കാന്‍ ഒരു സം വിധാനവും ഒരുക്കിയിട്ടില്ല. ഉത്ഘാടന ദിവസം ടിപ്പര്‍ ലോറിയില്‍ വെ ള്ളം നിറച്ച ടാങ്ക് കൊണ്ടു വച്ച് നയന മനോഹരമായ ജലധാര ക്രമീകരിച്ചെങ്കിലും ഉത്ഘാടന ചടങ്ങ് കഴിഞ്ഞ ഉടന്‍ വെള്ളം നിറച്ച ടാങ്ക് കൊണ്ടുവന്ന ലോറി പോയതോ
ടെ അതും നോക്കു കുത്തിയായിമാറി.
ഇപ്പോള്‍ ഫൗണ്ടന് നിര്‍മ്മിച്ച സിമെന്റില്‍ നിര്‍മ്മിച്ച മകുടത്തിന് ചുറ്റും തൊട്ടടുത്ത് താമര ആമ്പല്‍ എന്നിവ വച്ചുപിടിപ്പിക്കാന്‍ സിമെന്റില്‍ സ്ഥാപിച്ച കുഞ്ഞ് കുളത്തിലും അഴുക്കു വെള്ളം കെട്ടികിടന്ന് കൊതുക് വളരുകയാണ്.
മൈതാനത്തെ രഥചക്രങ്ങള്‍ പിടിപ്പിച്ച മതിലുകള്‍ തകര്‍ന്ന നിലയി ലാണ്. കൃത്യമായ സംരക്ഷണമില്ലാത്തതിനാല്‍ രാഷ്ട്ര പിതാവിന്റെ പേരിലുള്ള മൈതാനം നാശാവസ്ഥയിലാണ്.
Your comment?