കോന്നി ഫയര്‍ സ്റ്റേഷന് തൊട്ടടുത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു: ഫയര്‍ എന്‍ജിന്‍ കേടായതും വെള്ളമില്ലാതിരുന്നതും തിരിച്ചടിയായി: രണ്ടു ബൈക്കുകള്‍ അടക്കം കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
കോന്നി: ഫയര്‍ സ്റ്റേഷന് തൊട്ടടുത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു: ഫയര്‍ എന്‍ജിന്‍ കേടായതും വെള്ളമില്ലാതിരുന്നതും തിരിച്ചടിയായി: രണ്ടു ബൈക്കുകള്‍ അടക്കം കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
കോന്നി: പട്ടാപ്പകല്‍ ടൗണിലെ പെയിന്റ് ഗോഡൗണിന് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. രണ്ട് ബൈക്കുകള്‍ കത്തിനശിച്ചു. സെന്‍ട്രല്‍ ജങ്ഷന്‍ – ആന കൂട് റോഡിനു സമീപം മാങ്കുളം റോഡിലാണ് ശനി വൈകിട്ട് നാലോടെ അടച്ചിട്ടിരുന്ന ഇരുനില കെട്ടിടത്തിനുള്ളിലെ പെയിന്റ് ശേഖരത്തിനാണ് തീപിടിച്ചത്.
ജങ്ഷനിലെ ശ്രീലക്ഷ്മി പെയിന്റ് ഹൗസിന്റെ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന പുതിയ ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്.
കോന്നി, പത്തനംതിട്ട, അടൂര്‍ സീതത്തോട് നിന്നും എത്തിയ അഗ്നിശമന സേനയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീപൂര്‍ണമായും അണച്ചത്.
കെട്ടിടത്തില്‍ നിന്നും ഉയര്‍ന്ന കനത്ത കറുത്ത പുക സമീപവാസികളില്‍ ഭീതി പടര്‍ത്തിയിരുന്നെങ്കിലും സമീപത്തെ കെട്ടിടങ്ങളിലേക്കോ വീടുകളിലേക്കോ തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. സമീപത്തെ കെട്ടിടത്തിനു മുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൊഴിലാളിക്ക് കനത്ത പുക കാരണം ഏറെ നേരം താഴേക്ക് വരുവാന്‍ കഴിഞ്ഞില്ല.
പോലീസ് സ്റ്റേഷനു സമീപമുള്ള കോന്നി അഗ്നിശമന സേനയ്ക്ക് എളുപ്പം എത്തി നടപടികള്‍ സ്വീകരിക്കാമായിരുന്നെങ്കിലും വെള്ളം ഇല്ലെന്നും മറ്റൊരു വാഹനം കേടാണെന്നും പറഞ്ഞ് എത്താതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം തടസം സൃഷ്ടിച്ചിരുന്നെങ്കിലും പത്തനംതിട്ടയില്‍ നിന്നും സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഗോഡൗണിന്റെ വരാന്തയില്‍ വച്ചിരുന്ന മൈലപ്ര മണ്ണില്‍ മേലേതില്‍ ലിജിന്‍ എം ജോയിയുടെ പുതിയ ഡിയോ ഹോണ്ട സ്‌കൂട്ടര്‍, തമിഴ്നാട് സ്വദേശിയുടെ എം.80 സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്.
കെട്ടിടത്തിന്റെ ഇരുനിലകളിലുമായി സൂക്ഷിച്ചിരുന്ന 30 ലക്ഷത്തോളം രൂപയുടെ പെയിന്റ് സാധനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്.
ദുരൂഹത ഉണര്‍ത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടു പോലെ തീ പിടിക്കാന്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ല. തീയിട്ടതാണോ, പുകവലിച്ചവര്‍ കുറ്റി ഇട്ടതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
Your comment?