കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു
ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തിയിരുന്നു.
കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. പവര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാര്‍വതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.
രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ല്‍ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതല്‍ സിനിമാ സെറ്റുകളില്‍ പോകുമായിരുന്നു.
Your comment?