ഉത്ര വധക്കേസില്‍ സൂരജിനു കോടതി ഇന്നു ശിക്ഷ വിധിക്കും
കൊല്ലം: ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഭര്‍ത്താവ് സൂരജിനു കോടതി ഇന്നു ശിക്ഷ വിധിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ കേസ് ആയതിനാല്‍ പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ വിധിക്കാന്‍ കാരണമായി സുപ്രീം കോടതി പരാമര്‍ശിച്ചിട്ടുള്ള 5 കാരണങ്ങളില്‍ നാലും സൂരജ് ചെയ്തിട്ടുള്ളതാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പാമ്പിനെക്കൊണ്ടു കൊലപാതകം നടത്തിയെന്ന കേസ് കേരളത്തില്‍ ആദ്യമാണ്. കേസില്‍ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിനെ ജയില്‍ മോചിതനാക്കാനുള്ള ഉത്തരവും ഇന്നുണ്ടായേക്കും.
Your comment?