എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ 125 വിമാനങ്ങള്‍ ടാറ്റയ്ക്കു ലഭിക്കും
ന്യൂഡല്‍ഹി:എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ 125 വിമാനങ്ങള്‍ ടാറ്റയ്ക്കു ലഭിക്കും. പാട്ടത്തിനെടുത്ത 32 എണ്ണം ഉള്‍പ്പെടെ എയര്‍ ഇന്ത്യയ്ക്ക് 101 വിമാനങ്ങളാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 24 എണ്ണവും. വിമാനങ്ങള്‍ക്കു പുറമേ മുപ്പതിലധികം രാജ്യങ്ങളിലെ 103 നഗരങ്ങളിലേക്കുള്ള റൂട്ടുകളും ആ വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സ്ലോട്ടുകളും ടാറ്റയ്ക്കു ലഭിക്കും. ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരിസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് പാര്‍ക്കിങ് സ്ലോട്ടുണ്ട്.
ഇന്ത്യയ്ക്കകത്ത് 58 സ്ഥലങ്ങളിലേക്കുള്ള നൂറോളം റൂട്ടുകളും ടാറ്റയ്ക്കു ലഭിക്കും. യാത്രക്കാര്‍ ഏറെയുള്ള റൂട്ടുകളും പാര്‍ക്കിങ് സ്ലോട്ടുകളും ലഭിക്കുന്നതു ടാറ്റയ്ക്കു നേട്ടമാകും. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും.
Your comment?