ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ബൈക്കിലെത്തി മാലമോഷണം: രണ്ടു യുവാക്കള്‍ പിടിയില്‍

Editor

അടൂര്‍: രണ്ടു ജില്ലകളിലായി കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് കുടുക്കി. കായംകുളം ചേരാവള്ളി വൈഷ്ണവം രാകേഷ്(37), നൂറനാട് പാലമേല്‍ തത്തംമുന്ന പുത്തന്‍പുരയില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മനു(31) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിഹാരം.

അടൂര്‍, നൂറനാട്, കായംകുളം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബൈക്കിലെത്തി മാല മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വന്നിട്ടുണ്ട്. മുന്‍പ് നടന്നിട്ടുള്ള മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളെ പിടിക്കുവാന്‍ രണ്ടു ജില്ലകളിലെയും പൊലീസിന് സാധിച്ചിരുന്നില്ല. പ്രതികളില്‍ നിന്ന് സ്വര്‍ണവും ഇരുചക്രവാഹനങ്ങളും പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ ഇരുന്നൂറോളം സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത്.

സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതുമായി ബന്ധപ്പെട്ട സൂചന ലഭിച്ച പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈഎസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്., തിരുവല്ല ഡാന്‍സാഫ് അംഗം സുജിത്ത്, പത്തനംതിട്ട ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജോബിന്‍ ജോണ്‍, ശ്രീലാല്‍, വിജേഷ്, ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ കാമറാ സ്‌കാനിലെ മോഷണം: കൃത്യം ഏഴാം നാള്‍ പ്രതിയെ പൊക്കി കേരളാ പൊലീസിന്റെ കാര്യക്ഷമത

സമാനതകളില്ലാത്ത ക്രൂരത: രാജ്യമാകെ ചര്‍ച്ചയായ കേസ്: ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ