ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യുഎഇ വീണ്ടെടുത്തു
അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യുഎഇ വീണ്ടെടുത്തു. 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് താരതമ്യം ചെയ്ത് ആര്‍ട്ടന്‍ ക്യാപിറ്റല്‍ പുറത്തുവിട്ട ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സിലാണ് നേട്ടം. സഞ്ചാര സ്വാതന്ത്ര്യവും വീസരഹിത യാത്രയും അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
2018, 2019 വര്‍ഷങ്ങളില്‍ നേട്ടം കൈവരിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം 14-ാം സ്ഥാനത്തായി. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 152 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.
98 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 54 രാജ്യങ്ങളില്‍ വീസ ഓണ്‍അറൈവല്‍ ആയും 46 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വീസയെടുത്തും യാത്ര ചെയ്യാം. 146 രാജ്യങ്ങളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ന്യൂസീലന്‍ഡ് പാസ്പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.
Your comment?