‘അറിയാം മനസ്സുനിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്ന വില്ലേജ് ഓഫീസര്‍ കലയെ’
അടൂര്‍: അടൂര്‍ വില്ലേജ് ഓഫിസിലേക്ക് കടന്നു ചെല്ലുന്നവര്‍ക്ക് അറിയാം മനസ്സുനിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്ന വില്ലേജ് ഓഫീസര്‍ കലയെ. എപ്പോഴും പുഞ്ചിരിച്ച മുഖമായിരുന്നു കലയുടേത് എന്ന് നാട്ടുകാരും സഹപ്രവര്‍ത്തകരും പറയുന്നു. ഇനിച്ചതും വളര്‍ന്നതും അടൂര്‍ ചേന്നംപള്ളി മലമേക്കരയിലായതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ കലയെ അടൂരിന്റെ വില്ലേജമ്മ എന്ന് തമാശക്ക് വിളിക്കാറുണ്ടായിരുന്നു. ഇതിലൊക്കെ ഏറെ ആനന്ദം കണ്ടെത്തിയിരുന്നു കല.
ചെന്നീര്‍ക്കര വില്ലേജ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുന്‍പന്തിയില്‍ നിന്നു. വില്ലേജില്‍ എത്തുന്നവരെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നു മെന്ന് സഹപ്രവര്‍കര്‍ പറയുന്നു. അടുത്തിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കലയപുരത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Your comment?