5:32 pm - Wednesday November 23, 2327

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് റീ ലൈഫ് സ്വയം തൊഴില്‍ വായ്പ

Editor

അടുര്‍:താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര /ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാപദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പടനിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട് ബുക്ക് ബൈന്‍ഡിംഗ്, കര കൗശല നിര്‍മ്മാണം, ടെയ്‌ലറിംഗ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര / ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ആയത് വികസിപ്പിക്കുന്നതിലേക്കും വായ്പാതുക ഉപയോഗിക്കാം. 1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബവാര്‍ഷിക വരുമാനമുള്ള ഒബി.സി വിഭാഗത്തില്‍പ്പെട്ട 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക ്എന്‍ഡ് സബ്‌സിഡിയായി വായ്പാതുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തികവര്‍ഷം പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കുന്നതിന് ഒരു കോടിരൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്റെ വെബ്‌സൈറ്റായ www.ksbcdc.com ല്‍ നിന്നും വായ്പാ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തശേഷം പൂരിപ്പിച്ച് ജില്ല / ഉപജില്ലാഓഫീസുകളില്‍ സമര്‍പ്പിക്കം. അപേക്ഷാ ഫോറം ഓഫീസുകളില്‍ നിന്ന് നേരിട്ടും വാങ്ങാം. പദ്ധതി വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശങ്ങക്ക് കോര്‍പ്പറേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗാന്ധി ജയന്തി മാസാചാരണം: സര്‍ക്കാര്‍ ഓഫീസുകളിലെ ഇ-മാലിന്യ ശേഖരണത്തിന് തുടക്കമായി

ഇന്നത്തെ സാഹചര്യത്തില്‍ മഹാത്മാഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തി: മന്ത്രി വീണാ ജോര്‍ജ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ