ചെങ്ങറ ഭൂസമരം ളാഹ ഗോപാലന് ശേഷവും തുടരണം : ഗീവര്‍ഗീസ് മാര്‍ കുറിലോസ്
പത്തനംതിട്ട : ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെച്ച് വരുന്ന തോട്ടം ഭൂമിയിലേക്ക് അവകാശസ്ഥാപനത്തിലൂടെ കുടില്‍കെട്ടി ഭൂ സമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന്‍ തുടങ്ങി വെച്ച ഭൂ സമരം തുടരുക എന്നതാണ് അദ്ദേഹത്തോട് ദളിത് സമൂഹം നല്‍കേണ്ട കടപ്പാടെന്നു ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു. ചെങ്ങറ ഭൂ സമരം തകര്‍ക്കുന്നതിനാണു തുടക്കം മുതല്‍ ട്രേഡ് യൂണിയനുകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായതെന്നും, ദളിത് സംഘടനകളുടെ ഐക്യ നിരയാണ് ചെങ്ങറ ഭൂ സമരത്തെ സംരക്ഷിച്ചു നിര്‍ത്തിയതെന്നും വിവിധ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ളാഹ ഗോപാലന്‍ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പത്തനംതിട്ടയില്‍ പ്രസംഗിക്കവേ ബിഷപ്പ് മാര്‍ കുറിലോസ് പറഞ്ഞു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിച്ചു.
ആദിവാസി ഗോത്ര മഹാ സഭ കണ്‍വീനര്‍ എം ഗീതനന്ദന്‍, ദളിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി എം കപിക്കാട്, കേരള ദളിത് പാന്ദേര്‍സ് പ്രേസീഡിയും കമ്മിറ്റി അംഗം കെ. അം ബുജാക്ഷന്‍, ഡി എച് ആര്‍ എം ജനറല്‍ സെക്രട്ടറി സലീന പ്രക്കാനം, എസ് ഡി പി ഐ ജനറല്‍ സെക്രട്ടറി തുളസിധരന്‍ പള്ളിക്കല്‍, സോളിഡാറിറ്റി യൂത്ത് മൂവേമെന്റ് സെക്രട്ടറി ശിഹാബ്, അരിപ്പ ഭൂ സമര സമിതി പ്രതിനിധി വി. രമേശന്‍, പി. പി നാരായണ്‍, ശശി പന്തളം, ചെങ്ങറ ഭൂ സമര നേതാക്കളായ സരോജിനി മാവുങ്കല്‍, രാജേന്ദ്രന്‍, ബിജോയ് ഡേവിഡ്, സതീഷ് മല്ലശ്ശേരി, രാജന്‍ കൈതക്കാട് പ്രസംഗിച്ചു ചെങ്ങറ ഭൂ സമരത്തില്‍ ഭിന്നിപ്പുണ്ടാക്കി കുടിയിറക്കിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ദളിത് -ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിശാലമായ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു
Your comment?