കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു
തുറവൂര്‍: ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം തെറ്റി പാതയോരത്തെ മരത്തിലിടിച്ച് രോഗി മരിച്ചു . കൊല്ലം തിരുല്ലവാരം ശ്രീവൈകുണ്ഠപുരം പൊന്നപ്പന്‍ പിള്ളയുടെ ഭാര്യ ഡോ.ഷീബ പി.പിള്ള (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഡോക്ടറായ മകനും ഭാര്യയ്ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരുക്കേറ്റു.
ദേശീയപാതയില്‍ എരമല്ലൂര്‍ ജംക്ഷനു തെക്കുവശം രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. മകന്‍ ഡോ. മഞ്ജുനാഥ്, മരുമകള്‍ ദേവിക, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ മരട് ലേക്ഷോര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ്
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ മുന്നിലുള്ള വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
Your comment?