5:32 pm - Tuesday November 24, 2201

പ്ലസ് വണ്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ഒരു കവാടത്തിലൂടെ

Editor

തിരുവനന്തപുരം: ഈ മാസം 24-ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം. കവാടത്തില്‍ത്തന്നെ സാനിറ്റൈസര്‍ നല്‍കും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിര്‍ബന്ധമല്ല. ശീതീകരിച്ച ക്ലാസ്മുറികള്‍ ഉപയോഗിക്കില്ല. അനധ്യാപക ജീവനക്കാര്‍, പി.ടി.എ. അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കുട്ടികള്‍ക്ക് പരസഹായംകൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശനകവാടത്തില്‍ത്തന്നെ എക്സാം ഹാള്‍ ലേഔട്ട് പ്രദര്‍ശിപ്പിക്കും. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ബന്ധപ്പെട്ടവര്‍ക്ക് പി.പി.ഇ. കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം. ഈ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്മുറിയില്‍ ആയിരിക്കും പരീക്ഷ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളെയും ക്വാറന്റീനില്‍ ഉള്ള വിദ്യാര്‍ഥികളെയും പ്രത്യേകം ക്ലാസ്മുറികളില്‍ പരീക്ഷയെഴുതിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കും. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍പരിസരം തുടങ്ങിയവ 22-ന് മുമ്പ് അണുവിമുക്തമാക്കും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം

കേരളത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഒരുകോടി കടന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ