മെട്രാഷ് 2 മൊബൈല്‍ ആപ്പിലൂടെ ദേശീയ മേല്‍വിലാസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈല്‍ ആപ്പിലൂടെ ദേശീയ മേല്‍വിലാസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേശീയ മേല്‍ വിലാസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തില്‍ എസ്റ്റാബ്ലിഷ്‌മെന്റ് റജിസ്‌ട്രേഷന്‍ കാര്‍ഡ്, പെര്‍മനന്റ് റസിഡന്‍സ് കാര്‍ഡ് എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെയാണ് ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുളള ഔദ്യോഗിക രേഖകളുടെ പകര്‍പ്പ് ഡിജിറ്റലായി സൂക്ഷിക്കാനുള്ള ഇ-വാലറ്റ് സേവനം തുടങ്ങിയത്.
അടുത്തിടെ ആരംഭിച്ച കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന പുതിയ ഓപ്ഷനിലൂടെ കമ്യൂണിറ്റി പൊലിസിങ് ഉള്‍പ്പെടെയുളള വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തേടാനും കുടുംബ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുള്‍പ്പെടെയുള്ള സേവനങ്ങളുമാണ് ലഭിക്കുന്നത്.
ഇരുന്നൂറിലധികം സേവനങ്ങളാണ് അറബിക്, ഇംഗ്ലിഷ്, മലയാളം, ഫ്രഞ്ച്, ഉറുദു, സ്പാനിഷ് എന്നീ ആറുഭാഷകളിലായി മെട്രാഷിലൂടെ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്നത്. കൂടുതല്‍ ഇ-സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി നല്‍കുകയെന്ന മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്.
Your comment?