കരുവാറ്റ പള്ളിക്കു സമീപമുള്ള സിഗ്നല്‍ സംവിധാനത്തില്‍ സര്‍വത്ര ആശയക്കുഴപ്പം
അടൂര്‍ : കെ.പി.റോഡില്‍നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്ന കരുവാറ്റ പള്ളിക്കു സമീപമുള്ള സിഗ്നല്‍ സംവിധാനത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. ബൈപ്പാസിലേക്ക് തിരിയാനുള്ള പച്ച സിഗ്നല്‍ ലൈറ്റ് അണഞ്ഞശേഷം ചുവപ്പ് ലൈറ്റ് തെളിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇതുകാരണം പച്ചലൈറ്റ് അണഞ്ഞശേഷവും ബൈപ്പാസിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുകയാണ്.
എന്നാല്‍ അടൂര്‍ നഗരത്തിലേക്ക് പോകാനുള്ള പച്ചലൈറ്റ് ഇതേ സമയം കത്തി കിടക്കുകയുംചെയ്യും. ഇതുകാരണം വാഹനങ്ങള്‍ക്ക് എങ്ങോട്ടുപോകണം എന്നറിയാത്ത അവസ്ഥയാണ്. പലപ്പോഴും ഈ ഭാഗത്ത് അപകടം ഒഴിവാകുന്നത് ഭാഗ്യംകൊണ്ടുമാത്രമെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
Your comment?