കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാട്ടുന്നുവെന്ന് വിവരാവകാശ രേഖ

Editor

കൊച്ചി: കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാട്ടുന്നുവെന്ന് വിവരാവകാശ രേഖ. വനങ്ങളുടെ ഗുണനിലവാരവും വിസ്തീര്‍ണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീന്‍ ഇന്ത്യ മിഷനു കേന്ദ്ര സര്‍ക്കാര്‍ 2015-16 മുതല്‍ 2020-21 വരെ സംസ്ഥാനത്തിന് നല്‍കിയത് 25.47 കോടി രൂപ, പക്ഷെ ചെലവിട്ടത് 9.88 കോടി മാത്രം.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതില്‍ ആറു സംസ്ഥാനങ്ങള്‍ – മിസോറാം, സിക്കിം, പഞ്ചാബ്, മണിപ്പൂര്‍, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഫണ്ട് പൂര്‍ണമായും ചിലവഴിച്ചുവെന്നു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അതെ സമയം പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ ഇതുവരെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല.

രണ്ടു മഹാപ്രളയങ്ങള്‍ സംഭവിച്ചിട്ടും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം എന്തുകൊണ്ടാണ് ഫലപ്രദമായി ഉപയോഗിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരും വനം വകുപ്പും വ്യക്തമാക്കണം എന്ന് ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.

ജൈവവൈവിധ്യം, ജലം, ജൈവവസ്തുക്കള്‍, കണ്ടല്‍ക്കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, നിര്‍ണായക ആവാസവ്യവസ്ഥകള്‍ മുതലായവ സംരക്ഷിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ പ്രവര്‍ത്തന പദ്ധതിയുടെ (എന്‍എപിസിസി) എട്ട് ദൗത്യങ്ങളില്‍ ഒന്നായ ഗ്രീന്‍ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. രാജ്യത്ത് കുറഞ്ഞുവരുന്ന വനവിസ്തൃതി പുനഃസ്ഥാപിക്കുകയും മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികളുമാണ് ഗ്രീന്‍ ഇന്ത്യ മിഷന്‍ (ജിഐഎം) ലക്ഷ്യമിടുന്നത്.

കണക്കുകള്‍ ഇങ്ങനെ: സംസ്ഥാനങ്ങള്‍, ഫണ്ട് അനുവദിച്ചത്, വിനിയോഗിച്ചത്(കോടിയില്‍)

ആന്ധ്രാപ്രദേശ് 4.17, 3.72
ഛത്തീസ്ഗഡ് 66.63, 66.27
ഹിമാചല്‍ പ്രദേശ് 17.09 –
ജമ്മു കശ്മീര്‍ 25.73 –
കര്‍ണാടക 8.97, 8.97
കേരളം 25.47, 9.88
മധ്യപ്രദേശ് 54.81, 54.38
മഹാരാഷ്ട്ര 10.30, 7.65
മണിപ്പൂര്‍ 38.37, 38.24
മിസോറാം 72.95, 72.95
ഒഡീഷ 49.57, 38.50
പഞ്ചാബ് 15.52, 15.59
സിക്കിം 8.64 ,8.47
ഉത്തരാഖണ്ഡ് 48.10, 44.94
പശ്ചിമ ബംഗാള്‍ 9.43

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി

ആരാണ് ആ ഭാഗ്യശാലി?: തിരുവോണം ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015