ടെലിവിഷന്‍ താരം ജൂഹി രസ്‌തോഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

Editor

തൃപ്പൂണിത്തുറ: ടെലിവിഷന്‍ താരം ജൂഹി രസ്‌തോഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പില്‍ പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

തെറിച്ചു വീണ മകന്‍ ചിരാഗ് രസ്‌തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈത്ത് എയര്‍വെയ്‌സ് ഉദ്യോഗസ്ഥന്‍ പന്തളം കുളനട സ്വദേശി മരിച്ചു

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവ അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ