കോവിഡ് ബാധിച്ചവര്‍ക്ക് പിന്നീട് ഒറ്റ ഡോസ് വാക്‌സീനിലൂടെ മികച്ച പ്രതിരോധശേഷി
കൊച്ചി: കോവിഡ് ബാധിച്ചവര്‍ക്ക് പിന്നീട് ഒറ്റ ഡോസ് വാക്‌സീനിലൂടെ മികച്ച പ്രതിരോധശേഷി (ഹൈബ്രിഡ് ഇമ്യൂണിറ്റി) കൈവരിക്കാനാകുമെന്നു പഠന ഫലം. വാക്‌സീന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇവരുടെ രണ്ടാമത്തെ ഡോസ് മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുത്താനാകുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ കൊച്ചിയിലെ കെയര്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റും റുമാറ്റോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണോയ് പറഞ്ഞു.
30 പേര്‍ വീതമുള്ള 4 ഗ്രൂപ്പുകളിലാണു (നേരത്തേ കോവിഡ് ബാധിച്ചവര്‍, ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍, 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍, കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍) പഠനം നടത്തിയത്. കോവിഡ് ബാധിച്ച ശേഷം ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവരില്‍ രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരെക്കാള്‍ 30 മടങ്ങ് കൂടുതല്‍ ആന്റിബോഡി ഉണ്ടെന്നു പഠനത്തില്‍ കണ്ടെത്തി. കോവിഷീല്‍ഡ് എടുത്തവരില്‍ ആണ് പഠനം നടത്തിയത്.
Your comment?